Breaking News

നീലേശ്വരം പള്ളിക്കര സെന്റ് ആന്‍സ് എ .യു .പി സ്കൂൾ കലോത്സവം തുടങ്ങി

നീലേശ്വരം പള്ളിക്കര സെന്റ് ആന്‍സ് എ .യു .പി സ്കൂളിലെ ഈ വർഷത്തെ സ്കൂൾ കലോത്സവത്തിൻ്റെ ഉദ്ഘാടനം ഇന്ന് രാവിലെ നീലേശ്വരം മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദാർഗവി നിർവഹിച്ചു. പി ടി എ പ്രസിഡൻ്റ് മഹേന്ദ്രൻ കാര്യങ്കോടിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസ്സി ജോർജ് സ്വാഗതവും മദർ പി ടി എ പ്രസിഡൻ്റ് ശ്രീജ ബാബു ആശംസയും സ്റ്റാഫ് സെക്രട്ടറി സരിത ടീച്ചർ നന്ദിയും പറഞ്ഞു.ചടങ്ങിൽ വെച്ച് ലോക പഞ്ച ഗുസ്തി ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനം നേടിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയായ ജോഷ്യയ്ക്ക് സ്കൂളിൻ്റെ ആദരവിൻ്റെ ഭാഗമായി ഉപഹാരസമർപ്പണവും നടത്തി. രണ്ട് ദിവസങ്ങളായി നടക്കുന്ന കലോത്സവം നാളെ സമാപിക്കും.

No comments