നീലേശ്വരം രാജാസ് സ്കൂളിൽ കലോത്സവം രാജോത്സവം '25 ഉദ്ഘാടനം ചെയ്തു
64 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നീലേശ്വരം രാജാസ് സ്കൂളിൽ ഈ വർഷത്തെ കലോത്സവം രാജോത്സവം '25 ആരംഭിച്ചു. കലോത്സവത്തിൻ്റെ ഉദ്ഘാടനം രാജാസിലെ പൂർവ്വ വിദ്യാർത്ഥിനിയും പ്രശസ്ത സിനിമാതാരം കൂടിയായ അപർണ ജനാർദ്ദനൻ നിർവഹിച്ചു. അമൃത ടിവി റിയാലിറ്റി ഷോ ജേതാവ് ബദ്രി വിശ്വനാഥ് മുഖ്യാതിഥിയായി. സ്കൂൾ പിടിഎ പ്രസിഡണ്ട് വിനോദ് കുമാർ അരമന അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ടിസി ഉദയവർമ്മ രാജ, പിടിഎ വൈസ് പ്രസിഡണ്ട് വിനോദ് പൈനി, മദർ പിടിഎ പ്രസിഡണ്ട് രജിത മോഹൻ, സ്റ്റാഫ് സെക്രട്ടറിമാരായ അനുരാധ വിഇ, അവിനാഷ് ടിവി, എസ്ആർജി കൺവീനർമാരായ ഷാജി പി, ബിന്ദുകുമാര്‍ കെ, സൗമ്യ പി, പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായ വീണ എൻ എസ് , ജയൻ പി, സതീശൻ എ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ രത്നമണി കെ സ്വാഗതവും ഹെഡ്മിസ്ട്രസ് കലാ ശ്രീധർ നന്ദിയും പറഞ്ഞു.
No comments