Breaking News

സ്വർണ്ണ മെഡൽ ജേതാവ് ആനന്ദ് നാരായണനെ ക്വീൻസ് ലയൺസ് ക്ലബ്ബ് അനുമോദിച്ചു

ഇൻ്റർ കോളേജിയറ്റ് പുരുഷ-വനിത ഫെൻസിംങ് ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത ഇനത്തിലും, ഗ്രൂപ്പിനത്തിലും സാബ്രെ വ്യക്തിഗത ഇനത്തിലും കൂടി 3 സ്വർണ്ണം കരസ്ഥമാക്കിയ നീലേശ്വരം സ്വദേശിയും എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയുമായ വാണിയംവയലിലെ ആനന്ദ് നാരായണനെ ക്വീൻസ് ലയൺസ് ക്ലബ്ബ് അനുമോദിച്ചു. പ്രസിഡൻ്റ് പി. ആർ ഉഷ ഉപഹാരം നൽകി. സെക്രട്ടറി പി. ബിന്ദു, ട്രഷറർ പി. സ്മിത, സിന്ധു ഉപേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ആനന്ദ് നാരായണൻ അനുമോദനത്തിന് നന്ദി അറിയിച്ചു.

No comments