കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.കുഞ്ഞിക്കണ്ണൻ (പൊള്ളക്കട കണ്ണൻ- 92) അന്തരിച്ചു.
കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.കുഞ്ഞിക്കണ്ണൻ (പൊള്ളക്കട കണ്ണൻ- 92) അന്തരിച്ചു. മംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷറർ, ജില്ലാ ഹൗസിങ് സൊസൈറ്റി ഡയറക്ടർ എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. പിഎസ്പിയിലൂടെ കോൺഗ്രസിൽ എത്തിയ ഇദ്ദേഹം പടിപടിയായി കോൺഗ്രസിന്റെ നേതൃനിരയിൽ എത്തി. ലീഡർ കെ.കരുണാകരന്റെ വിശ്വസ്തനായിരുന്നു.ഭാര്യ പരേതയായ ശാരദ. മക്കൾ.- രാജൻ, ഉഷ, ശൈലജ നിഷ, മരുമക്കൾ - യശോദ, രാമകൃഷ്ണൻ (റിട്ട. റെയിൽവെ ) വിജയൻ ,വിജയൻ.
No comments