സിഐടിയു നീലേശ്വരം മുൻസിപ്പൽ കൺവെൻഷൻ നടത്തി
സിഐടിയു നീലേശ്വരം മുൻസിപ്പൽ കൺവെൻഷൻ നടത്തി. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി രംഗത്തിറങ്ങാൻ സിഐടിയു നീലേശ്വരം മുൻസിപ്പൽ കൺവെൻഷൻ തീരുമാനിച്ചു.
നീലേശ്വരം എൻ.ജി.കമ്മത്ത് ഹാളിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ചേർന്ന കൺവെൻഷൻ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി.വി.പ്രസന്നകുമാരി ഉദ്ഘാടന ചെയ്തു. ഇ.കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.ഉണ്ണി നായർ, കെ.രഘു, ഇ.ചന്ദ്രമതി, കെ.പി.സതീശൻ, പി.വി.പ്രദീപൻ, ഷോജ വിജയൻ എന്നിവർ സംസാരിച്ചു. ഒ.വി.രവീന്ദ്രൻ സ്വാഗതം പറഞ്ഞു.
====================================================================
No comments