പുല്ലൂരിലെ പ്ലസ് വൺ വിദ്യാർത്ഥി ക്ഷേത്ര കുളത്തിൽ മുങ്ങിമരിച്ചു.
പ്ലസ് വൺ
വിദ്യാർത്ഥി ക്ഷേത്ര കുളത്തിൽ
മുങ്ങിമരിച്ചു.
പുല്ലൂർ പുളിക്കാലിലെ നരേന്ദ്രന്റെ മകൻ കാശിനാഥൻ (17) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 7 മണിയോടെയാണ് സംഭവം. ക്ഷേത്രക്കുളത്തിൽ സമീപം വിദ്യാർഥിയുടെ മുണ്ടും ചെരിപ്പും കണ്ടതിനെ തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും നടത്തിയ തെരച്ചലിലാണ് രാത്രി 8:45 മണിയോടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. കെട്ടിട ഉടമ മരിച്ച സംഭവത്തിൽ
കാശിനാഥിൻ്റെ പിതാവ്
കരാറുകാരനായ നരേന്ദ്രനെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
No comments