Breaking News

മടിക്കൈയുടെ വിപ്ലവചരിത്രം കേരളത്തിലും ഇന്ത്യയിലും ആവർത്തിക്കണമെന്നാഗ്രഹിക്കുന്നതായി എം എ ബേബി

കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന മടിക്കൈയുടെ വിപ്ലവചരിത്രം കേരളത്തിലും ഇന്ത്യയിലും ആവർത്തിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി.
മടിക്കൈയുടെ കമ്യൂണിസ്റ്റ് ഭരണത്തിൻ്റെ 75-ാം വാർഷികാഘോഷ പരിപാടികൾ മടിക്കൈ കാലിച്ചാംപൊതിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയർമാൻ സി പ്രഭാകരൻ അധ്യക്ഷനായി. പൊതുയോഗവും പ്രകടനവും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി '
ജില്ല സെക്രട്ടറി എം രാജ ഗോപാലൻ എം എൽ എ, സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ് ചന്ദ്രൻ , മുതിർന്ന നേതാവ് പി കരുണാകരൻ, എം വി ബാലകൃഷ്ണൻ, കെ വി കുമാരൻ, അഡ്വ. പി അപ്പുകുട്ടൻ, , പി പി മുഹമ്മദ് റാഫി, പി കെ നിഷാന്ത്, , എം രാജൻ, അഡ്വ. സി കെ ശ്രീധരൻ, എസ് പ്രീത, വി പ്രകാശൻ, ടി വി ശാന്ത, കെ നാരായണൻ, മടത്തിനാട്ട് രാജൻ, കെ എം വിനോദ് , ഷാനവാസ് പാദൂർ, എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ പി ബേബി സ്വാഗതവും ശശീന്ദ്രൻ മടിക്കൈ നന്ദിയും പറഞ്ഞു. കണിച്ചിറ, കണ്ണിപ്പാറ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രകടനം നടന്നു. കണ്ണിപ്പായിൽ നിന്ന് ബാൻ്റ് സെറ്റ് അകമ്പടിയോടെ മടിക്കൈയിലെ റെഡ് വളണ്ടിയർമാർ പങ്കെത്തം തുണ്ടിയർ മാർച്ചും നടന്നു. പ്രകടനത്തിൽ മടിക്കൈ ജനത ഒന്നാകെ അണിനിരന്നു. ഭൂതകാല ചരിത്രത്തിൻ്റെ ചൂടിൽ ഉരുകി തെളിഞ്ഞ വർത്തമാനത്തിൽ രൂപപ്പെടുത്തിയ മടിക്കൈയുടെ വികസനം രാജ്യത്തിന് തന്നെ മാതൃകയാണ്. 2050 ൽ മടിക്കൈ എന്തായിരിക്കണമെന്ന രൂപപ്പെടുത്തലുകൾ നടത്തി മാർഗരേഖ തയ്യാറാക്കൽ നടന്നുവരികയാണെന്ന് സംഘാടക സമിതി വ്യക്തമാക്കി. 1950 ൽ സമാരംഭിച്ച ജനകീയ കമ്യൂണിസ്റ്റ് ഭരണത്തിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധങ്ങളായ പരിപാടികൾക്ക് ഇതോടെ തുടക്കമായി. മടിക്കൈയുടെ പോരാട്ടത്തിൻ്റെയും അതിജീവനത്തിൻ്റെയും ചുവന്നു നിന്ന 75 വർഷത്തെ ചരിത്രത്തിന് സൂര്യശോഭയാണെന്ന് സമ്മേ ഇനത്തിൽ പങ്കെടുത്തവർ പറഞ്ഞു..
.......................

No comments