ചികിത്സയ്ക്കായി നാട്ടിലേക്ക് പുറപ്പെട്ട 10 വയസുകാരി ട്രെയിനിൽ മരിച്ചു.
ചികിത്സയ്ക്കായി നാട്ടിലേക്ക് പുറപ്പെട്ട 10 വയസുകാരി ട്രെയിനിൽ മരിച്ചു.
തിരുനൽവേലി ഉസിലാംപെട്ടിയിലെ മായാവാനത്തിന്റെയും ചെല്ലത്തിന്റെയും മകൾ സാറ ചെല്ലനാണ് മരിച്ചത്. മുംബൈയിൽ നിന്ന് തിരുനൽവേരിക്ക് പോകുന്ന ദാദർ എക്‌സ്പ്രസ് കാഞ്ഞങ്ങാട്ടെത്തിയപ്പോഴാണ് സംഭവം. കാഞ്ഞങ്ങാട്ട് സ്‌റ്റോപ് ഇല്ലാത്ത ട്രെയിൻ ഇതോടെ കാഞ്ഞങ്ങാട്ട് നിർത്തിയിട്ടു. യാത്രക്കാരും റെയിൽവേ ഉദ്യോഗസ്ഥരും ചേർന്ന് തൊട്ടടുത്ത അരിമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുംബൈയിൽ സ്ഥിരതാമസമാക്കിയവരാണ് ഇവരുടെ കുടുംബം. സാറ കടുത്ത പ്രമേഹം ബാധിച്ച് ചികിത്സയിലായിരുന്നു.
No comments