നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് ചെറുവത്തൂരിലെ യുവാവ് മരിച്ചു.
നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് ചെറുവത്തൂരിലെ യുവാവ് മരിച്ചു. ഐസ് പ്ലാന്റിന് സമീപത്തെ ബി ബാബുവിന്റെ മകൻ ബി ശിവകുമാർ (18) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 10:40 ഓടെ പള്ളിക്കര റെയിൽവേ മേൽപ്പാലത്തിൽ വച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ട് പരിക്കുകളുടെ മേൽപ്പാലത്തിന് മുകളിൽ കാണപ്പെട്ട ശിവകുമാറിനെ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നീലേശ്വരം എസ് ഐ കെ വി രതീശനും സംഘവും ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശിവകുമാർ ഓടിച്ച കെഎൽ 13 -Z -44 53 ബൈക്കാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ നീലേശ്വരം എസ് ഐ പി കെ സുമേഷ് കേസെടുത്തു. സഹോദരങ്ങൾ:
No comments