രാജാ റോഡ് വികസനം ത്വരിതപ്പെടുത്തണം: കേരള സീനിയർ സിറ്റിസൺസ് ഫോറം നീലേശ്വരം യൂണിറ്റ്
വർഷങ്ങളായി ഇഴഞ്ഞു നീങ്ങുന്ന രാജാ റോഡിൻ്റെ വികസന പ്രവർത്തനങ്ങൾ അടിയന്തിരമായി ത്വരിതപെടുത്തണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം നീലേശ്വരം യൂണിറ്റ് യോഗം അധികൃതരോട് അപേക്ഷിച്ചു . ജില്ലാ ജോയൻ്റ് സെക്രട്ടറി പി.നാരായണൻ അടിയോടി ഉൽഘാടനം ചെയ്തു . യൂണിറ്റ് പ്രസിഡണ്ട് എം നാരായണൻ നായർ അധ്യക്ഷം വഹിച്ചു . വയോജനങ്ങളും ആരോഗ്യ സംരക്ഷണവും എന്ന വിഷയത്തെ ആസ്പദമാക്കി എൻ.കെ. ബാലകൃഷ്ണൻ സ്മാരക ഗവ ഹോമിയോ ആശുപത്രിയിലെ ആർ എം ഒ ഡോക്ടർ നാദിറ , മെഡിക്കൽ ഓഫീസർ ഡോ ശിശിര പ്രദീപ് എന്നിവർ ക്ലാസെടുത്തു . മെമ്പർമാർക്ക് വായനാ മത്സരം സംഘടിപ്പിച്ചു . വനിതാ ഫോറം ജില്ലാ ട്രഷറർ ഭാരതീദേവി , മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് പി.വി ഗോപാലകൃഷ്ണൻ മാസ്റ്റർ , യൂണിറ്റ് ട്രഷറർ വി. മുരളിധരൻ നമ്പ്യാർ എന്നിവർ പ്രസംഗിച്ചു . സംഘടനാ ചർച്ചയിൽ രവീന്ദ്രൻ കോറോത്ത് , എൻ സേതു , കെ. സുധാകരൻ നായർ എന്നിവർ പങ്കെടുത്തു . സെക്രട്ടറി പി.യു. കുഞ്ഞികൃഷ്ണൻ നായർ സ്വാഗതവും വൈസ് പ്രസിഡന്റ് ആർട്ടിസ്റ്റ് എ.കെ. കൃഷ്ണൻ നന്ദിയും പറഞ്ഞു .
No comments