Breaking News

നെഹ്റു കോളേജിലെ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി നാസ്ക യു.എ.ഇ.ചാപ്റ്റർ

പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ യു.എ.ഇ. യിലെ കൂട്ടായ്മയായ നാസ്ക യു.എ.ഇ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ കേളേജിലെ നിർധനരായ അമ്പത് വിദ്യാർത്ഥികൾക്ക് അയ്യായിരം രൂപ വീതം ധനസഹായം നൽകുന്നതിന് പ്രിൻസിപ്പൽസ് ഡിസ്ട്രസ് റിലീഫ് ഫണ്ടിലേക്ക് രണ്ടര ലക്ഷം രൂപ നൽകി. പ്രിൻസിപ്പൽ ഡോ.ടി.ദിനേശ് പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ കെ.രാമനാഥൻ മുഖ്യപ്രഭാഷണം നടത്തി. സുകുമാരൻ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ.കെ.വി.മുരളി, ഡോ.നന്ദകുമാർ കോറോത്ത്, കെ.വി.പ്രസാദ്, രാജീവൻ പരംഗൻ, വി.വിജയകുമാർ എന്നിവർ സ്ഥസാരിച്ചു. നാസ്ക യു.എ.ഇ. സെക്രട്ടറി തമ്പാൻ പയ്യന്നൂർ സ്വാഗതവും ചിത്ര രാജേഷ് നന്ദിയും പറഞ്ഞു. നാസ്ക യു എ ഇ. കമ്മിറ്റി അംഗങ്ങളായ മുപ്പത് പൂർവ്വ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.

No comments