നാട്ടുമാവിൻ്റെ മാധുര്യം നിറയ്ക്കാൻ മരക്കാപ്പ് കടപ്പുറത്തെ കുട്ടികൾ
നാട്ടുമാവുകൾ കുറ്റിയറ്റു പോകുമ്പോൾ, നാട്ടുമാവിൻ മധുരം തിരികെ പിടിക്കാൻ കുട്ടിക്കൂട്ടം .മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് ഇക്കോ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലാണ് കേരളത്തിലെ നാട്ടുമാവുകളിൽ മുൻനിരക്കാരനായ 'ചന്ദ്രക്കാരൻ' എന്ന ഇനത്തിൻ്റെ എഴുപത് തൈകൾ വിതരണം ചെയ്തത്.
മധുരവും നേർത്ത പുളിയുമുള്ള ചന്ദ്രക്കാരൻ്റെ പേരിലെ സൂചന പോലെ പൂർണചന്ദ്രൻ്റെ വട്ടത്തിലുള്ളതാണ് മാങ്ങ .നാട്ടിൻപുറങ്ങളിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ മാവിൻതൈകൾ വീട്ടുമുറ്റത്ത് മുളപ്പിച്ചെടുത്തത് ഇക്കോ ക്ലബ്ബ് കോഡിനേറ്ററായ കെ ശ്രീജയാണ്. ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളുടെ കൂടി ഭാഗമായി ഇനി മരക്കാപ്പ് കടപ്പുറത്തെ വീട്ടുമുറ്റങ്ങളിൽ ചന്ദ്രക്കാരനെ നട്ടുവളർത്താനുള്ള ഒരുക്കത്തിലാണ് കുട്ടികൾ.
No comments