കോട്ടപ്പുറം സി എച്ച് മുഹമ്മദ് കോയ സ്മാരക ജി വി എച്ച് എസ് എസിൽ വിജയോത്സവം സംഘടിപ്പിച്ചു
കോട്ടപ്പുറം സി എച്ച് മുഹമ്മദ് കോയ സ്മാരക ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളിലെ ഉന്നത വിജയികളെയും അവരുടെ രക്ഷിതാക്കളെയും അനുമോദിച്ചു.
എസ് എം സി ചെയർമാൻ മുഹമ്മദ് കുഞ്ഞി പെരുമ്പയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് നിലേശ്വരം നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ഷംസുദ്ദീൻ അരിഞ്ചിറ ഉദ്ഘാടനം ചെയ്തു.
ഉന്നത വിജയികളെ അനുമോദിക്കുന്നതോടൊപ്പം അവരുടെ രക്ഷിതാക്കളെയും ആദരിച്ചത് നവ്യാനുഭവമായി. നിലേശ്വരം നഗരസഭ സെക്രട്ടറി മനോജ് കുമാർ പ്രചോദന പ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ റഫീക്ക് കോട്ടപ്പുറം, വി എച് എസ് ഇ പ്രിൻസിപ്പൽ കെ ജയ , എം പി ടി എ പ്രസിഡൻറ് ജനീഷ പി പി സി, പ്രതാപചന്ദ്രൻ, സീന, പ്രിയ, ഡോ. മുജീബ്, തുടങ്ങിയവർ ആശംസകൾ നേർന്നു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ നിഷ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രാജീവ് നന്ദിയും പറഞ്ഞു.
No comments