ദേശീയ പാതയിൽ പടന്നക്കാട് പോലീസ് ജീപ്പും കാറും സ്കൂട്ടിയും കൂട്ടിയിടിച്ചു. വഴിയാത്രക്കാരിയടക്കം മൂന്ന് പേർക്ക് പരിക്കേറ്റു.
ദേശീയ പാതയിൽ പടന്നക്കാട് പോലീസ് ജീപ്പും കാറും സ്കൂട്ടിയും കൂട്ടിയിടിച്ചു. വഴിയാത്രക്കാരിയടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ജില്ലാശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം. ചീമേനി പോലീസ് സ്റ്റേഷൻ്റെ ബൊലേറോ ജീപ്പും എതിരെ വന്ന കാറും സ്‌കൂട്ടിയുമാണ് കൂട്ടിയിടിച്ചത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു പോലീസ് ജീപ്പ്. പരിക്കേറ്റവരിൽ രണ്ട് പേർ സ്കൂട്ടിയാത്രക്കാരാണ്. ഇരു ചക്രവാഹനം മുന്നിൽ കയറിയപ്പോൾ പോലീസ് ജീപ്പ് വെട്ടിച്ചപ്പോൾ സ്കൂട്ടിയിലും വഴിയാത്രക്കാരിയെയും ഇടിക്കുകയായിരുന്നു. തുടർന്ന് കാറിലുമിടിച്ചു. സുഹറ, ചന്ദ്രൻ, ബേബി എന്നിവർക്കാണ് പരിക്കേറ്റത്.
No comments