നീലേശ്വരം നഗരസഭയിലെ ചിറപ്പുറം കുടുംബശ്രീ എഡിഎസിന് ഓഫീസ്
നീലേശ്വരം നഗരസഭ കുടുംബശ്രീ മോഡൽ സി ഡിഎസിന് കീഴിലെ വാർഡ് അഞ്ച്: ചിറപ്പുറം മോഡൽ എഡിഎസിന് ഓഫീസ്.
നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത ഓഫീസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഷംസുദീൻ അരിഞ്ചിറ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, സിഡിഎസ് ചെയർ പേഴ്സൺ പി.എം.സന്ധ്യ, സിറ്റി മിഷൻ മാനേജർ എ.വി. നിതിൻ, കമ്മ്യൂണിറ്റി ഓർഗനൈസർ എം.സുജ, ഒ.വി.രവീന്ദ്രൻ, എഡിഎസ് പ്രസിഡന്റ് ടി. ഷീബ, സെക്രട്ടറി ടി.വി.സിന്ധു എന്നിവർ സംസാരിച്ചു. ജനസേവന കേന്ദ്രമായി പ്രവർത്തിക്കുന്നതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഓഫീസിൽ ഉണ്ട്. പൊതു ജനങ്ങൾക്ക് ഉൾപ്പെടെ ഉപയോഗിക്കാവുന്ന നിലയിലാകും ഓഫീസിന്റെ പ്രവർത്തനം.
No comments