Breaking News

കിനാനൂർ കരിന്തളം പഞ്ചായത്ത് ഒന്നാം വാർഡ് എഡിഎസിന്റെ പൊതുസഭ ചായ്യോത്തെ പകൽവീട്ടിൽ ചേർന്നു.

കിനാനൂർ കരിന്തളം പഞ്ചായത്ത് ഒന്നാം വാർഡ് എഡിഎസിന്റെ പൊതുസഭ ചായ്യോത്തെ പകൽവീട്ടിൽ ചേർന്നു.
112 പേർ സംബന്ധിച്ചു. എസ്എസ്എൽസി, പ്ലസ്ടു, എൽഎസ്എസ്, യുഎസ്എസ് ഉന്നത വിജയികൾ, കുടുംബശ്രീ അരങ്ങ് കലോത്സവം സംസ്ഥാന, ജില്ലാ തലങ്ങളിൽ മത്സരിച്ച കുടുംബശ്രീ അംഗങ്ങൾ, നൃത്ത പരിശീലക സുകന്യ എന്നിവരെ അനുമോദിച്ചു. ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ കിനാനൂർ കരിന്തളം കുടുംബശ്രീ സിഡിഎസ്, മുൻ മെമ്പർ സെക്രട്ടറി ടി.വി.ബാബു എന്നിവക്ക് എഡിഎസിന്റെ സ്നേഹോപഹാരവും സമ്മാനിച്ചു. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി പൊതുസഭയും അനുമോദന സമ്മേളനവും ഉദ്ഘാടനം ചെയ്തു. എഡിഎസ് പ്രസിഡന്റ് പി.കെ.രമണി അധ്യക്ഷയായി. സിഡിഎസ് ചെയർപേഴ്സൺ ഉഷ രാജു, മുൻ മെമ്പർ സെക്രട്ടറി ടി.വി.ബാബു, വാർഡ് മെമ്പർ പി.ധന്യ എന്നിവർ ആശംസകൾ നേർന്നു. കമ്മ്യൂണിറ്റി കൗൺസിലർ പി.ധന്യ, പിഎംഇസി ജീന എന്നിവ സംബന്ധിച്ചു. കിനാനൂർ കരിന്തളം ജിആർസിയുടെ ഭാഗമായി എഡിഎസിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കും കൗമാരക്കാർക്കുമായി ആത്മഹത്യാ പ്രതിരോധ ക്ലാസ് നടത്തി. സൈക്കോളജിസ്റ്റ് കെ.ധ ന്യശ്രീ ക്ലാസ് എടുത്തു. എഡിഎസ് സെക്രട്ടറി ശാരിക റിപ്പോർട്ട് അവതരിപ്പിച്ചു.

No comments