Breaking News

ദേശീയപാതയില്‍ പടന്നക്കാട് പോലീസ് ജീപ്പും കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ വഴിയാത്രക്കാരി മരണപ്പെട്ടു.

ദേശീയപാതയില്‍ പടന്നക്കാട് പോലീസ് ജീപ്പും കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ വഴിയാത്രക്കാരി മരണപ്പെട്ടു. ഞാണിക്കടവ് പിള്ളേര് പീടികയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന സുഹറ (48) യാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ഇന്ന് രാവിലെയോടെയാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന പോലീസ് ജീപ്പ് സര്‍വീസ് റോഡില്‍ നിന്നും കയറി വന്ന സ്‌കൂട്ടിയില്‍ ഇടിച്ചശേഷം നിയന്ത്രണം വിട്ട് എതിരെ വന്ന മറ്റൊരു വാഹനത്തിൽ ഇടിക്കുകയും ഈ വാഹനത്തിന്റെയും റോഡിലെ സിമന്റ് മതിലിന്റെയും ഇടയില്‍പ്പെട്ട് സുഹറയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. ഭർത്താവ്: മുഹമ്മദ്‌ ഷഫീഖ് (ഇലക്ട്രിഷ്യൻ), ഒരു മകളുണ്ട്. സ്കൂട്ടർ യാത്രക്കാരായ നിലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ ചന്ദ്രൻ,ഭാര്യ ബേബി എന്നിവർ കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ് .

No comments