കെഎസ്എസ്പിഎ തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി യോഗം നീലേശ്വരം രാജീവ്ഭവനിൽ ചേർന്നു
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി യോഗം രാജീവ്ഭവൻ ഹാളിൽ ചേർന്നു.
കെഎസ്എസ്പി എ ഓഗസ്റ്റ് 6, 7 തിയതികളിൽ ഹൊസ്ദുർഗ് മിനി സിവിൽ സ്‌റ്റേഷന് മുന്നിൽ നടത്തുന്ന ദ്വിദിന സത്യാഗ്രഹം വിജയിപ്പിക്കാൻ യോഗം ആഹ്വാനം ചെയ്തു. 250 പേരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.സി.സുരേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് രവീന്ദ്രൻ കൊക്കോട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയിലേക്ക് സ്ഥിരം ക്ഷണിതാവായി തിരഞ്ഞെടുക്കപ്പെട്ട കെ.എം.വിജയനെയോഗം അഭിനന്ദിച്ചു. ജില്ലാ പ്രസിഡന്റ് പി.പി.കുഞ്ഞമ്പു, പി.പി. ബാലചന്ദ്രൻ ഗുരുക്കൾ, പലേരി പത്മനാഭൻ, ഡോ.പി.വി.പുഷ്പജ, ലിസ്സമ്മ ജേക്കബ്, കെ.വി.രാജീവൻ, കെ.വി.ദാമോദരൻ, കെ.ആനന്ദവല്ലി, ടി.വി.കുഞ്ഞിക്കൃഷ്ണൻ, പി.വി.നാരായണി എന്നിവർ സംസാരിച്ചു. എം.ദാമോദരൻ സ്വാഗതവും സി.എം.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. 12-ാം പെൻഷൻ പരിഷ്കരണം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക. കുടിശികയായ 6 ഗഡു - 18 % ക്ഷാമാശ്വാസം അനുവദിക്കുക, കഴിഞ്ഞ പരിഷ്കരണത്തിൽ പിടിച്ചുവച്ച ക്ഷാമാശ്വാസ ത്തിന്റെ മൂന്നും നാലും ഗന്ധുക്കൾ വിതരണം ചെയ്യുക, പങ്കാളിത്ത പെൻഷൻകാർക്ക് മിനിമം പെൻഷൻ ഉറപ്പ് വരുത്തുക, മെഡിസെപ്പ് പദ്ധതി ഉടച്ചുവാർക്കുക തുടങ്ങിയ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി അസോസിയേഷൻ നടത്തുന്ന നിരന്തര പ്രക്ഷോഭത്തിന്റെ തുടർച്ചയായാണ് ദ്വിദിന സത്യാഗ്രഹം നടത്തുന്നത്.
No comments