Breaking News

നീലേശ്വരത്ത് എൽ ഡി എഫ് പ്രതിഷേധ സദസ്സ് നടത്തി

ഛത്തിസ്ഗഡിൽ ബി ജെ പി ബജ്രംഗ് ദൾ ഗൂഡാലോചനയുടെ ഭാഗമായി കന്യാസ്ത്രികളെ കള്ള കേസിൽപ്പെടുത്തി ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫിന്റെ നേതൃത്വത്തിൽ കോൺവെന്റ് പരിസരത്ത് പ്രതിഷേധ സദസ്സ് നടത്തി. സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റംഗം കെ.വി.കുഞ്ഞിരാമൻ ഉൽഘാടനം ചെയ്തു. സി. വി.വിജയരാജ് അധ്യക്ഷനായി. എം. അസിനാർ. സുരേഷ് പുതിയേടത്ത്. പി.പി.മുഹമ്മദ് റാഫി. കൈ പ്രത്ത് കൃഷ്ണൻ നമ്പ്യാർ.എം.ജെ.ജോയി ' . മുകേഷ് ബാലകൃഷ്ണൻ പി.വി ജയകുമാർ . പ്രൊഫ: കെ.പി.ജയരാജൻ . കരുവക്കാൽ ദാമോദരൻ ടി.വി. ശാന്ത എന്നിവർ സംസാരിച്ചു. എം.രാജൻ സ്വാഗതം പറഞ്ഞു മെയിൻ ബസാർ കേന്ദ്രീകരിച്ച് പ്രതിഷേധ മാർച്ച് നടന്നു.

No comments