ബങ്കളം സഹൃദയ വായനശാല ഗ്രന്ഥാലത്തിൽ നേത്രപരിശോധനാ ക്യാമ്പ് നടത്തി
ബങ്കളം സഹൃദയ വായനശാല ഗ്രന്ഥാലയവും അഹല്യ കണ്ണാശുപത്രിയും സംയുക്തമായി നേത്രപരിശോധനാ ക്യാമ്പ് നടത്തി. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി.വി.തങ്കരാജ് അധ്യക്ഷത വഹിച്ചു. വി.രാധ, കെ.പ്രഭാകരൻ, ഡോ.വിനി ആൻഡ്രൂസ് എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി എ.വിധുബാല സ്വാഗതവും പ്രശാന്ത് നന്ദിയും പറഞ്ഞു.
No comments