Breaking News

കേരള പൂരക്കളി അക്കാദമിയുടെ അവാർഡ് ദാനം ഓഗസ്റ്റ് 29ന് നീലേശ്വരത്ത്

കേരള പൂരക്കളി അക്കാദമിയുടെ അവാർഡ് ദാനം ഓഗസ്റ്റ് 29 രാവിലെ 10 30ന് നീലേശ്വരം നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എം രാജഗോപാലൻ എംഎൽഎയുടെ അധ്യക്ഷതയിൽ രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അവാർഡുകൾ വിതരണം ചെയ്യും. പൂരക്കളി അക്കാദമി സെക്രട്ടറി വി.പി മോഹനൻ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തും. കെ രാജ്മോഹൻ ഉണ്ണിത്താൻ എംപി, ടി ഐ മധുസൂദനൻ എംഎൽഎ , സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ് അയ്യർ, നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്ത, പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ വി ലളിത, മുൻ എംപി പി കരുണാകരൻ എന്നിവർ മുഖ്യാതിഥികളാകും. പൂരക്കളി മറത്തുകളി രംഗത്തെ സമഗ്ര സംഭാവനകൾക്ക് ഇത്തവണ 25 പേർക്കാണ് അവാർഡ് നൽകുക. 82 ഓളം എൻട്രികളിൽ നിന്നും വിദഗ്ധ സമിതിയാണ് 25 പേരെ അവാർഡിനായി തിരഞ്ഞെടുത്തതെന്ന് അക്കാദമി ചെയർമാൻ മുൻ എം എൽ എ കെ കുഞ്ഞിരാമൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ അക്കാദമി ചെയർമാൻ കെ കുഞ്ഞിരാമൻ, അക്കാദമി സെക്രട്ടറി വി പി മോഹനൻ, സംഘാടകസമിതി ചെയർപേഴ്സൺ ടിവി ശാന്ത, ജനറൽ കൺവീനർ സന്തോഷ് പാലായി എന്നിവർ സംബന്ധിച്ചു .

No comments