Breaking News

ചെറുവത്തൂർ അമ്മിഞ്ഞിക്കോട് അഴിക്കോടൻ സ്മാരക വായനശാല അമര സ്മരണ വി.എസ് അനുസ്മരണം നടത്തി. .

ചെറുവത്തൂർ അമ്മിഞ്ഞിക്കോട് അഴിക്കോടൻ സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം അമര സ്മരണ വി.എസ് അനുസ്മരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ സി.ജെ സജിത്ത് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് പി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു സി.പിഎം ചെറുവത്തൂർ ഈസ്റ്റ് ലോക്കൽ സെക്രട്ടറി ടി. നാരായണൻ 'പി. വിജയൻ 'എം. ഷിബു. കെ. ഓമന. എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. വായനശാല സെക്രട്ടറി വി ഉണ്ണികൃഷ്ണൻ സ്വാഗതവും രവീന്ദ്രൻ എം നന്ദിയും പറഞ്ഞു.

No comments