Breaking News

നീലേശ്വരം കോൺവെൻ്റ് ജംഗ്ഷനിൽ കംഫർട്ട് സ്റ്റേഷൻ സ്ഥാപിക്കുക:ജനശക്തി സാംസ്കാരിക വേദി

നീലേശ്വരം നഗരത്തിലെ തിരക്കേറിയ ഭാഗമായ കോൺവെൻ്റ് ജംഗ്ഷനിൽ കംഫർട്ട് സ്റ്റേഷൻ അനുവദിക്കുകയും,ഗതാഗതകുരുക്കിന് ശാശ്വത പരിഹാരം കാണണമെന്നും നീലേശ്വരം പട്ടേന ജനശക്തി സാംസ്കാരിക വേദി വാർഷിക യോഗം ആവശ്യപ്പെട്ടു.  
പി.വി രാമചന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി തമ്പാൻ അരമന പ്രവർത്തന റിപ്പോർട്ടും കെ.വി ദിനേശൻ വരവ് കണക്കും അവതരിപ്പിച്ചു. എ രാജഗോപാലൻ, എം തമ്പാൻ, പി കുഞ്ഞമ്പു, പി മുരളീധരൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി പി.വി രാമചന്ദ്രൻ മാസ്റ്റർ പ്രസിഡന്റ് കെ.വി ദിനേശൻ വൈസ് പ്രസിഡന്റ്, തമ്പാൻ അരമന സെക്രട്ടറി, കെ.വി മധുസൂദനൻ ജോ.സെക്രട്ടറി, എ രമേഷ്കുമാർ ട്രഷറർ.

No comments