Breaking News

കെ കെ ഡി സി വായനശാലയിൽ പേ വിഷബാധ, മഴക്കാല രോഗ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

താലൂക്ക് ആശുപത്രിയുടേയും കെ കെ ഡി സി വായനശാലയുടേയും സംയുക്താഭിമുഖ്യത്തിൽ പേ വിഷബാധ, മഴക്കാല രോഗങ്ങൾ എന്നിവയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.
വാർഡ് കൗൺസിലർ ടി.വി.ഷീബയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബാലകൃഷ്ണൻ എം.വി. ക്ലാസ്സ്‌ കൈകാര്യം ചെയ്തു. രവീന്ദ്രൻ കോറോത്ത്, രൂപേഷ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ക്ലബ് സെക്രട്ടറി എ.പ്രകാശൻ സ്വാഗതവും ബാബു.എൻ. പ്രഭു നന്ദിയും പറഞ്ഞു.

No comments