Breaking News

ബങ്കളത്തിന്റെ സ്വന്തം മാളവികയ്ക്ക് ബങ്കളം ശ്രീനാരായണ ഗുരുമഠം ശിവഗിരി ബ്രാഞ്ചിന്റെ അനുമോദനം

രാജ്യാന്തര ശ്രദ്ധ നേടിയ വനിതാ ഫുട്‌ബോളർ പി.മാളവികയ്ക്ക് ബങ്കളം ശ്രീനാരായണ ഗുരുമഠം ശിവഗിരി ബ്രാഞ്ചിന്റെ സ്വീകരണവും അനുമോദനവും. മഠം സെക്രട്ടറി സ്വാമി സുരേശ്വരാനന്ദ പൊന്നാടയണിയിച്ച് മൊമന്റോ സമ്മാനിച്ചു. ശിവഗിരി മഠം തന്ത്രി മനോജ് മാളവികയുടെ കോച്ച് നിധീഷ് ബങ്കളത്തിനും പൊന്നാടയണിയിച്ചു. മോഹനചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ വി മോഹനൻ, എം വി ദിനേശൻ, കെ ആർ മഹേഷ്, വിനോദ് ആറ്റിപ്പിൽ, സി ആർ പി എഫ്, കുമാരൻ എം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സി സുകുമാരൻ മാസ്റ്റർ സ്വാഗതവും ഷേർളി ടീച്ചർ നന്ദിയും പറഞ്ഞു.

No comments