Breaking News

നീലേശ്വരം അങ്കക്കളരി ശ്രീ വേട്ടയ്ക്കൊരുമകൻ കൊട്ടാരം പാടാർക്കുളങ്ങര ഭഗവതി ക്ഷേത്രം ജൈവ നെൽകൃഷിയിറക്കി.

നീലേശ്വരം അങ്കക്കളരി ശ്രീ വേട്ടയ്ക്കൊരുമകൻ കൊട്ടാരം പാടാർക്കുളങ്ങര ഭഗവതി ക്ഷേത്രം അങ്കക്കളരി പാടശേഖരത്തിൽ ജൈവ നെൽകൃഷിയിറക്കി.
അടുത്ത ഒരു വർഷക്കാലത്തേക്ക് ക്ഷേത്ര ചടങ്ങുകൾക്കാവശ്യമായ നെല്ല് വിളയിക്കാൻ രണ്ട് ഏക്കർ സ്ഥലത്താണ് കൃഷിയിറക്കിയത്. ക്ഷേത്ര ആചാരസ്ഥാനികർ, മാതൃസമിതി അംഗങ്ങൾ, ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ എന്നിവർ നടീൽ ഉത്സവത്തിൽ പങ്കെടുത്തു. ക്ഷേത്രം പ്രസിഡന്റ് എം.വി.രാമചന്ദ്രൻ, സെക്രട്ടറി കെ.പി. തമ്പാൻ തുടങ്ങിയവർ നേതൃത്വം നൽകി.

No comments