Breaking News

മുക്കട - അരയാക്കടവ് തീരദേശ റോഡ് വീതി കൂട്ടി മെക്കാഡം ചെയ്യണം:കർഷകസംഘം

കരിന്തളം മുക്കട - അരയാക്കടവ് തീരദേശ റോഡ് വീതി കൂട്ടി മെക്കാഡം ചെയ്യണമെന്ന് കേരള കർഷകസംഘം കരിന്തളം ഈസ്റ്റ് വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു.നിലവിൽ റോഡിൻ്റെ വീതി നന്നേ കുറവായതിനാൽ യാത്ര വളരെ ദുഷ്കരമാണ്.ബസ്സുകൾ ഉൾപ്പെടെ സർവീസ് നടത്തുന്ന റോഡിൽ പലയിടങ്ങളിലും ഒരു വാഹനത്തിന് മാത്രം പോകുവാനുള്ള സൗകര്യമേയുള്ളു. .ഇത് പലപ്പോഴും യാത്രക്കാർക്ക് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്.കൂടാതെ പ്രസ്തുത റോഡിൽ പലയിടങ്ങളിലും വലിയ വളവുകളുള്ളത് ബസ്സുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് സർവീസ് നടത്തുന്നതിന് പ്രതിസന്ധിയാവാറുണ്ട്. അതു കൊണ്ട് മുക്കട അരയാക്കടവ് തീരദേശ റോഡ് വീതി കൂട്ടി വളവുകൾ കുറച്ചുകൊണ്ട് മെക്കാഡം ചെയ്യണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു .വടക്കെ പുലിയന്നൂർ വി വി രാജൻ നഗറിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം ടി പി ശാന്ത ഉദ്ഘാടനം ചെയ്തു. കയനി ബാലൻ അദ്ധ്യക്ഷത വഹിച്ചു. കേരള പൂരക്കളി അക്കാദമി 2024 വർഷത്തെ സമഗ്രസംഭാവനയ്ക്കുള്ള അവാർഡ് ജേതാവ് അണ്ടോൾ ബാലകൃഷ്ണൻ പണിക്കരെ ആദരിച്ചു. പി എം രാജൻ രക്തസാക്ഷി പ്രമേയവും ബി.തമ്പാൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ കമ്മറ്റി അംഗം രാജ്മോഹൻ , കയനി മോഹനൻ, വരയിൽ രാജൻ, പി ശാർങ്ങി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി സെക്രട്ടറി പി ശാർങ്ങി, പ്രസിഡണ്ട് ഒ എം ബാലകൃഷ്ണൻ മാസ്റ്റർ, ട്രഷറർ പി എം രാജൻ, ജോ: സെക്രട്ടറി ബി തമ്പാൻ, പി എ സുരേന്ദ്രൻ.
വൈസ് പ്രസിഡന്റ് ആർ.വി പ്രദീപ്, കെ നാരായണി എന്നിവരെ തെരഞ്ഞെടുത്തു. കമ്മറ്റിൽ നിന്നും ഒഴിവാകുന്ന കയനി ബാലൻ, കെ കുഞ്ഞിക്കണ്ണൻ എന്നിവർക്ക് ഉപഹാരം നൽകി. കരിന്തളത്ത് മണ്ണ് പരിശോധകേന്ദ്രം വേണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. എം ചന്ദ്രൻ സ്വാഗതവും ആർവി പ്രദീപ് നന്ദിയും പറഞ്ഞു.

No comments