കരിന്തളം നവോദയ ലൈബ്രറി ചെണ്ടുമല്ലി കൃഷിയിറക്കി
ഓണത്തിന് വിളവെടുക്കുക എന്ന ഉദ്ദേശത്തോടെ കരിന്തളം മുതുകുറ്റി നവോദയ ലൈബ്രറി ആൻഡ് ക്ലബ് വനിതാവേദി പ്രവർത്തകർ ലൈബ്രറിയോട് ചേർന്നുള്ള സ്ഥലത്ത് ചെണ്ടുമല്ലി കൃഷി ഇറക്കി,വാർഡ് മെമ്പർ ഉമേശന്‍ വേളൂർ ഉദ്ഘാടനം ചെയ്തു, വനിതാവേദി പ്രസിഡണ്ട് ജോമോൾ സുമേഷ് അധ്യക്ഷയായിരുന്നു താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം രവീന്ദ്രൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു, ലൈബ്രറിയുടെ പ്രസിഡണ്ട് പി പവിത്രൻ, ലൈബ്രറി സെക്രട്ടറി വസന്തൻ പി തോളേനി, വൈസ് പ്രസിഡണ്ട് ഏവി രാജൻ, ട്രഷറർ രാജ്മോഹനൻ വി, ശശികുമാർ കെ വി, സന്തോഷ് കൈപ്രത്ത് എന്നിവർ സംസാരിച്ചു വനിതാവേദി വൈസ് പ്രസിഡണ്ട് ശ്രീമണി രമേശൻ സ്വാഗതഭാഷണവും ട്രഷറർ പുഷ്പലത എം നന്ദിയും പ്രകാശിപ്പിച്ചു
No comments