Breaking News

രാജ്യത്തിനുവേണ്ടി ഗോൾ നേടിയ ബങ്കളത്തെ പി.മാളവികയെ ഡിവൈഎഫ്ഐ അനുമോദിച്ചു

ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടി രാജ്യത്തിന്‍റെ അഭിമാനമായ നീലേശ്വരം ബങ്കളത്തെ മാളവികയെ ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ വീട്ടിൽ എത്തി അനുമോദിച്ചു, ഇന്ത്യൻ സീനിയർ വനിതാ ഫുഡ്‌ബോൾ ടീം അംഗമായ ഏക മലയാളി ആണ് മടിക്കൈ ബങ്കളത്തെ പി മാളവിക, ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉപഹാരം നൽകി. ബ്ലോക്ക്‌ സെക്രട്ടറി എം വി രതീഷ്, പ്രസിഡന്റ്‌ എം വി ദീപേഷ്, ജില്ലാ കമ്മിറ്റി അംഗം കെ സനുമോഹൻ, പി അഖിലേഷ്,പി സുജിത്കുമാർ,പി വി രാമകൃഷ്ണൻ, അഖിൽ രാജ്, നിധീഷ് ബങ്കളം എന്നിവർ പങ്കെടുത്തു.

No comments