Breaking News

നീലേശ്വരം ക്യാമ്പസ്സിലെ ഭാഷ കോഴ്‌സുകൾ നീക്കാനുള്ള തീരുമാനം പിൻവലിക്കണം. അക്ഷര സംഗമം.

കണ്ണൂർ സർവ്വ കലാശാലയുടെ നീലേശ്വരത്തുള്ള പി. കെ രാജൻ മെമ്മോറിയൽ ക്യാമ്പസ്സിൽ നിന്നും ഭാഷാ വിഷയങ്ങൾ മാറ്റാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് 
നീലേശ്വരം അക്ഷര സംഗമം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.സപ്ത ഭാഷാ സംഗമ ഭൂമിയായ കാസർകോടിന്റെ സാംസ്‌കാരിക തലസ്ഥാനമായ നീലശ്വരത്ത് ഭാഷ വിഷയങ്ങൾ നിലനിർത്തി കോഴ്സുകൾ പുനക്രമീകരിക്കണം. 
യോഗത്തിൽ പ്രസിഡന്റ്‌ സിജി രാജൻ അധ്യക്ഷത വഹിച്ചു.മുഹമ്മദ്‌ കുഞ്ഞി നീലേശ്വരം. സുരേഷ് കുമാർ നീലേശ്വരം , എസ്. എ എസ് നമ്പൂതിരി, നാരായണൻ കുന്നത്ത് എന്നിവർ പ്രസംഗിച്ചു. ടോംസൺ ടോം സ്വാഗതവും മൊയ്തു ബങ്കളം നന്ദിയും പറഞ്ഞു.

No comments