Breaking News

നീലേശ്വരം കോട്ടപ്പുറത്തെ വെളിച്ചം വായന ഇടത്തിൽ ബഷീർ അനുസ്മരണം നടത്തി

നീലേശ്വരം കോട്ടപ്പുറം ഹൗസ്‌ബോട്ട് ടെർമിനലിലെ വെളിച്ചം വായന ഇടത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി.
എനിക്കറിയുന്ന ബഷീർ എന്തുകൊണ്ട് ബഷീർ എന്ന പ്രമേയത്തിലാണ് പരിപാടിയൊരുക്കിയത്. ബഷീർ പുസ്തകങ്ങളെക്കുറിച്ചും ബഷീർ പുസ്തകങ്ങളുടെ വായന അനുഭവങ്ങളെക്കുറിച്ചും അവതരണങ്ങളുണ്ടായി. വെളിച്ചം വായന ഇടം കോ- ഓർഡിനേറ്റർ ഫറീന കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. പുഷ്പ കൊളവയൽ, ആതിര മഹേഷ്, ഷീനജ പ്രദീപ്, ടി ഇ സുധാമണി, ഡോ.മഞ്ജുള, അഞ്ജിത ധനേഷ്, ഷാഹിദ ഷമീം, അഫ്‌സ ഓർച്ച എന്നിവർ വായനാനുഭവങ്ങൾ പങ്ക് വച്ചു.
......

No comments