Breaking News

കേരള പൂരക്കളി അക്കാദമി അവാർഡ് ജേതാവ് അണ്ടോൾ ബാലകൃഷ്ണ പണിക്കരെ ആദരിച്ചു

കേരള പൂരക്കളി അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്കാരം നേടിയ അണ്ടോൾ ബാലകൃഷ്ണൻ പണിക്കരെ അണ്ടോൾ ദേശസേവിനി വായനശാല ഗ്രന്ഥാലയം ആദരിച്ചു. ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് എൻ.കേളു പണിക്കർ ഉപഹാരം സമ്മാനിച്ചു. സി. സൂരജ് അധ്യക്ഷനായി. ഒ.എം. സച്ചിൻ, ഒ.വി. രത്നാകരൻ പണിക്കർ എന്നിവർ സംസാരിച്ചു. കെ.വി. ഫൽഗുനൻ സ്വാഗതവും കെ.നാരായണി നന്ദിയും പറഞ്ഞു.

No comments