നീലേശ്വരം കരുവാച്ചേരിയിൽ തെരുവുനായ് ശല്യം രൂക്ഷം
നീലേശ്വരം നഗരസഭ വാർഡ് 19, 20 ൽ പെട്ട കരുവാച്ചേരി, കൊയാമ്പുറം പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷം.
കാൽനടയാത്രക്കാരാണ് ഭീതിയിലായത്. സ്‌കൂളുകളിലേക്കും രാവിലെ മദ് റസയിലേക്കും പോകുന്ന വിദ്യാർത്ഥികളും ഭീതിയിലാണ്. കരുവാച്ചേരി പതിക്കാൽ അമ്പലത്തിനടുത്ത് നിന്ന് കൊയാമ്പുറത്തേക്കുള്ള റോഡ് സ്‌കൂൾ, മദ് റസ കുട്ടികളും തൊഴിലാളികളെല്ലാമായി ദിവസേന നൂറുകണക്കിന് കാൽനടയാത്രക്കാർ ആശ്രയിക്കുന്ന വഴിയാണ്. മദ് റസ വിട്ടു വരുന്ന കുട്ടിയുടെ ഇന്നലെ തെരുവായ പോകുകയും സ്ഥലത്ത് ആളുകൾ ഉള്ളതുകൊണ്ട് മാത്രം രക്ഷപ്പെടുകയും ചെയ്തു. ഇന്ന് ഒരു വീടിനകത്തേക്ക് തെരുവുനായ പാഞ്ഞു കയറുകയുണ്ടായി. ഭീതിയോടെയാണ് കുടുംബങ്ങൾ ഇവിടെ കഴിയുന്നത്. നഗരസഭ കൗൺസിലർമാരുടെ ശ്രദ്ധയിൽ നാട്ടുകാർ ഇക്കാര്യങ്ങൾ പെടുത്തിയിരുന്നു. തെരുവുനായ ശല്യമേറുമ്പോൾ നേരത്തെ നീലേശ്വരം നഗരസഭ എ ബി സി മൊബൈൽ യൂനിറ്റ് എത്തിച്ച് തെരുവുനായ്ക്കളെ വന്ധ്യംകരിച്ചിരുന്നു. നഗരസഭയുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
No comments