നീലേശ്വരം കിഴക്കൻകൊഴുവൽ യുവശക്തി വായനശാല ഗ്രന്ഥാലയം പുസ്തകചർച്ച നടത്തി
നീലേശ്വരം കിഴക്കൻകൊഴുവൽ യുവശക്തി വായനശാല ഗ്രന്ഥാലയം പുസ്തകചർച്ച നടത്തി.
എം.ടി.വാസുദേവൻ നായരുടെ മഞ്ഞ് എന്ന നോവലിനെ അധികരിച്ചാണ് ചർച്ച നടത്തിയത്. കെ വസന്തകുമാരി ടീച്ചറുടെ വീട്ടിൽ നടന്ന പരിപാടി ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ മേഖലാ കൺവീനർ സത്യനാരായണൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഇ പി സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഡോ എൻ പി വിജയൻ, പുഷ്പാങ്കിനി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കെ വസന്തകുമാരി സ്വാഗതവും ലൈബ്രറി സെക്രട്ടറി കെ നന്ദകുമാർ നന്ദിയും പറഞ്ഞു.
No comments