മടിക്കൈ പഞ്ചായത്ത് ഭരണസമിതി പ്ലാറ്റിനം ജൂബിലി: വിഷൻ 2050 വികസന സെമിനാർ നടത്തി
മടിക്കെെ പഞ്ചായത്തിൻ്റെ ഭരണ സമിതിയുടെ എഴുപത്തിയഞ്ചാം വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച വിഷൻ 2050 വികസന സെമിനാർ അമ്പലത്തുകര മടിക്കൈ സഹകരണ ബാങ്ക് ഹാളിൽ നടന്നു. മുൻ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണം ഇന്നലെ ഇന്ന് നാളെ വിഷൻ 2050 എന്ന വിഷയത്തിലാണ് സെമിനാർ സംലടിപ്പിച്ചത്. വിവിധ വിഷയങ്ങളിൽ വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് പി ബേബി അധ്യക്ഷയായി. ബി ബാലൻ സെമിനാർ വിശദീകരണം നടത്തി. മുൻ പരീക്ഷ കൺട്രോളർ പ്രൊഫ. കെ പി ജയരാജൻ (വിദ്യാഭ്യാസം) മടിക്കൈ കുടുംബാരോഗ്യ കേന്ദ്രം എച്ച് ഐ പി ടി മോഹനൻ ആരോഗ്യം, ശുചിത്വം, മാലിന്യ സംസ്കരണം), കെസിസി പി എൽ ജനറൽ മാനേജർ ആനകൈ ബാലകൃഷ്‌ണൻ (വ്യവസായം,ടൂറിസം, സഹകരണം), ജില്ലഎസ്ടിഡി ഒ അസിസ്റ്റന്റ് കെ വി രാഘവൻ പാലായി (പട്ടികജാതി - പട്ടികവർഗ്ഗ വികസനം), ലൈബ്രറി കൗൺസിൽ അക്കാദമിക് കമ്മിറ്റി അംഗം ഡോ. കെ വി സജീവൻ (കല-സാംസ്‌കാരികം- യുവജന ക്ഷേമം), നവകേരള മിഷൻ കോഡിനേറ്റർ കെ ബാലചന്ദ്രൻ (പരിസ്ഥിതി - ഡിസാസ്റ്റർ മാനേജ്മെന്റ്റ്), ആക്ടിവിസ്റ്റ് ഡോ. സവിത ചൂരിക്കാട് (വനിത- ജെൻഡർ- സാമൂഹ്യക്ഷേമം - വയോജനം), കണ്ണൂർ കെ ആർ എഫ് ബി മുൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ വി മനോജ്‌കുമാർ (പശ്ചാത്തലം - ഊർജം - കുടിവെള്ളം), മടിക്കൈ കൃഷി ഓഫീസർ പി പ്രമോദ് കുമാർ (കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം), പ്രൊഫഷണൽ സോഷ്യൽ വർക്കർ കെ വി രഞ്ജിത്ത് (നൈപുണ്യ വികസനം) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സംസ്ഥാന ആസൂത്രണ സമിതി അംഗം ഡോ.ജിജു പി അലക്‌സ്, ഡോ. രാജേഷ് (കില), ജില്ലാ വ്യവസായ ഓഫീസർ കെ സജിത്ത്കുമാർ എന്നിവർ പ്രതികരണങ്ങൾ നടത്തി. പത്ത് ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ചകൾ നടത്തിയാണ് ഭാവി പദ്ധതികളുടെ രൂപരേഖ തയ്യാറാക്കിയത്. മുൻ എംപി പി കരുണാകരൻ, മുൻ പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ വി കുമാരൻ, സി പ്രഭാകരൻ, എം രാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം കെ വിജയൻ, വൈസ് പ്രസിഡൻ്റ് കെ വി ശ്രീലത, പിലിക്കോട് പഞ്ചായത്ത് പ്രസിഡൻ്റ് പി പി പ്രസന്നകുമാരി, മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി പ്രകാശൻ, എം അബ്ദുൾ റഹ്മാൻ, പ്രൊഫ. വി കുട്ട്യൻ, ബങ്കളം പി കുഞ്ഞികൃഷ്ണൻ, എ വേലായുധൻ, വ്യവസായ പ്രമുഖരായ കെ എ കരീം ബെസ്കോട്ട്, ഗോകുൽദാസ് കമ്മത്ത്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് എസ് പ്രീത സ്വാഗതം പറഞ്ഞു.
No comments