എം.വിജയനെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു
സി പി എം ഉദുമ ഏരിയാ കമ്മിറ്റി അംഗം എം.വിജയനെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കെ.മണികണ്ഠൻ പ്രസിഡന്റ് സ്ഥാനവും ഭരണ സമിതി അംഗത്വവും രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 12 അംഗ ഭരണസമിതിയിൽ എൽഡിഎഫിന് എട്ടും യുഡിഎഫിന് നാലും അംഗങ്ങളാണുള്ളത്. വിജയൻ എട്ട് വോട്ടും എതിർ സ്ഥാനാർത്ഥി യുഡിഎഫിലെ അഡ്വ എം കെ ബാബുരാജ് നാല് വോട്ടും നേടി. പെരിയ കല്യോട്ടെ ഇരട്ടക്കൊല കേസിൽ കോടതി അഞ്ച് വർഷത്തേക്ക് ശിക്ഷിച്ചതിനെ തുടർന്നാണ് സി പി എം നേതാവ് കെ മണികണ്ഠൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും സ്ഥാനവും അംഗത്വവും രാജിവെച്ചത്. രാവിലെ 11 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ശക്തമായ പോലീസ് സാന്നിധ്യത്തിലാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ഭരണ സമിതിയിൽ ഉദുമ ഡിവിഷനെ പ്രതിനിധീകരിക്കുന്ന എം.വിജയൻ നിലവിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സണും ആയിരുന്നു.
No comments