Breaking News

രാജാ റോഡ് വികസനം: സ്ഥലമെടുപ്പ് നടപടികൾ പുരോഗമിക്കുന്നു.

നീലേശ്വരം ദേശിയ പാതയിൽ നിന്നും നീലശ്വരം ഹെഡ് പോസ്റ്റോഫീസിന് മുൻവശം വരെയുള്ള 1.3 കിലോമീറ്റർ റോഡ് വീതി കൂട്ടി നവീകരിക്കുന്നതിന് വേണ്ടിയുള്ള സ്ഥലമെടുപ്പ് അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. സ്ഥലമുടമകൾക്ക് അടിയന്തിരമായി രേഖകൾ കൈമാറാൻ നോട്ടീസ് ലഭിച്ചിട്ടുണ്ട്. സ്ഥലമെടുപ്പ് വൈകിയതിനാലാണ് പദ്ധതി ഇത്രയും താമസിക്കാൻ കാരണമായത്. ഭൂമി ഏറ്റെടുക്കുന്നതിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥർ നിരന്തരം സ്ഥലം മാറ്റത്തിന് വിധേയമായതാണ് നടപടികൾ നീണ്ടുപോകാൻ കാരണമായത്.നടപ്പാത, ഓവുചാൽ, വിളക്കുകൾ ഉൾപ്പെടെ അത്യന്താധുനിക നിലവാരത്തിൽ റോഡ് നിർമ്മിക്കുന്നതിനായാണ് രാജാറോഡ് വികസനം വിഭാവനം ചെയ്യുന്നത്.നിലവിൽ പൊട്ടിപ്പൊളിഞ്ഞ ഓവുചാലുകളും റോഡരികിൽ അപകടം വിതയ്ക്കാനായി കാത്തിരിക്കുന്ന കാലപ്പഴക്കം വന്ന കെട്ടിടങ്ങളും പുതിയ പദ്ധതി വരുന്നതോടെ ഒഴിവാകും. നീലേശ്വരത്തിൻ്റെ മുഖച്ഛായ മാറ്റാൻ ഉതകുന്ന റോഡ് പ്രവർത്തി വേഗത്തിൽ നടപ്പിലാക്കണമെന്നാണ് ജനങ്ങൾ അഭിലഷിക്കുന്നത്.

No comments