Breaking News

കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ നീലേശ്വരം മേഖല സമ്മേളനം നീലേശ്വരത്ത് നടന്നു.

കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ നീലേശ്വരം മേഖല സമ്മേളനം നീലേശ്വരത്ത് നടന്നു. 
രാജാ റോഡ് വികസനം സമയബന്ധിതമായി പൂർത്തീകരിക്കുക, 
ഹയർ ഗുഡ്സ് മേഖലയിലെ തൊഴിലാളി പ്രശ്നം പരിഹരിക്കുന്നതിനായി ഗവൺമെൻ്റ് അംഗീകൃത കോഴ്സ് അനുവദിക്കുക, 
കാലവർഷക്കെടുതിയിൽ നഷ്ടം സംഭവിക്കുന്ന വാടക വിതരണ സാമഗ്രികൾക്ക് മതിയായ നഷ്ടപരിഹാരം 
നൽകുക എന്നീ ആവശ്യങ്ങൾ 
സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ. വി ഷിബു ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അംഗങ്ങളെയും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെയും അനുമോദിച്ചു. മുരളീധരൻ കെ , ബിസ്മില്ല അസിനാർ, ശ്രീനന്ദ, അഭിനവ്, അനോൺ പ്രതീഷ്, കെ. ശ്രീധരൻ എന്നിവരെയാണ് അനുമോദിച്ചത്. മേഖല പ്രസിഡണ്ട് കെ. മുരളീധരൻ അധ്യക്ഷനായി. ജില്ലാ കൗൺസിൽ മെമ്പർ കെ. പവിത്രൻ അനുശോചന പ്രമേയവും മേഖലാ സെക്രട്ടറി വി.എസ് വേണു പ്രവർത്തന റിപ്പോർട്ടും ട്രഷറർ പ്രമോദ് കെ റാം വരവുചെലവ് കണക്കും അവതരിപ്പിച്ചു. 
ജില്ലാ ട്രഷറർ എസ് എസ് ഹംസ അനുമോദനം നടത്തി. മേഖല വൈസ് പ്രസിഡണ്ട് കെ വി ശ്രീധരൻ,
ജില്ലാ സെക്രട്ടറി സുരേഷ് വെള്ളിക്കോത്ത്,
ഫിറോസ് പടിഞ്ഞാറ്, നാസർ മുനമ്പ്, പി. മൂസ, പി. കുഞ്ഞമ്പു, ഗംഗാധരൻ നവനീത്, റോയ് മറ്റിലപ്പള്ളി, എസ്.എം മധു എന്നിവർ സംസാരിച്ചു.

No comments