Breaking News

കരിന്തളം ആറളം ശ്രീ മഹാവിഷ്ണു - ഭഗവതി ക്ഷേത്രത്തിൽ നിരവധി പേർ ബലിതർപ്പണം നടത്തി.

കരിന്തളം ആറളം ശ്രീ മഹാവിഷ്ണു - ഭഗവതി ക്ഷേത്രത്തിൽ നടന്ന കർക്കിടക വാവ് ബലിതർപ്പണത്തിൽ നിരവധി പേർ പിതൃക്കൾക്ക് ബലിതർപ്പണം നടത്തി. രാവിലെ 6. 30 മുതൽ മേക്കാട്ട് ഇല്ലത്ത് ഹരിനാരായണൻ നമ്പൂതിരി,മഹേഷ് നമ്പൂതിരി എന്നിവരുടെ മുഖ്യ കാർമികത്വത്തിലാണ് ബലിതർപ്പണ ചടങ്ങുകൾ നടന്നത്.ബലിതർപ്പണത്തിന് വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിരുന്നത്.ക്ഷേത്രത്തിൽ 17 ന് ആരംഭിച്ച കർക്കിടക മാസ വിശേഷാൽ പൂജ ആഗസ്റ്റ് 16 ന് സമാപിക്കും.

No comments