Breaking News

ബങ്കളത്തെ വനിതാ ഫുട്‌ബോൾ ക്ലിനിക്കിന് നീലേശ്വരം സീനിയർ ചേമ്പർ പന്തുകൾ സമ്മാനിച്ചു

നിരവധി ദേശീയ-സംസ്ഥാന-ജില്ലാ താരങ്ങളെ വാർത്തെടുത്ത ബങ്കളം വനിതാ ഫുട്ബോൾ ക്ലിനിക്കിലേക്ക് പരിശീലനത്തിനായി നീലേശ്വരം സീനിയർ ചേമ്പർ ഇന്റർനാഷണൽ പന്തുകൾ നൽകി.  
       കക്കാട്ട് ഗവ: ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടത്തിയ ചടങ്ങിൽ പ്രസിഡണ്ട് കെ.ഗിരീഷ് കുമാർ അധ്യക്ഷനായി. മുൻ ദേശീയ ഫുട്ബോൾ റഫറിയും, ഫുട്ബോൾ റഫറീസ് അസോസിയേഷൻ കാസർഗോഡ് ജില്ലാ പ്രസിഡണ്ട് കൂടിയായ ഇ.ബാലൻ നമ്പ്യാർ മുഖ്യാതിഥിയായി. മുൻ പ്രസിഡണ്ട് എം നാരായണൻ നായർ, വൈസ് പ്രസിഡണ്ട് കെ.വി സുനിൽരാജ്, ജോ. സെക്രട്ടറി ഡോ. വി.വി പ്രദീപ്‌ കുമാർ, സി.പ്രഭാകരൻ, കെ.ദാമോദരൻ, കെ.രാജ്മോഹൻ, ടി.ജെ സന്തോഷ്, ജിതേഷ് അരമന എന്നിവർ സംസാരിച്ചു.
      തുടർന്ന് ബങ്കളം വനിത ഫുട്ബോൾ ക്ലിനിക്കിന്റെ മുഖ്യ പരിശീലകനായ നിധീഷ് ബങ്കളത്തെയും, കായിക വിദ്യാഭ്യാസ അധ്യാപിക ടി.ആർ പ്രീതിമോൾ, ഈ പരിശീലന കേന്ദ്രത്തിലൂടെ വളർന്ന് വന്ന ദേശീയ ഫുട്ബോൾ താരം പി.മാളവിക എന്നിവരെ ആദരിക്കുകയും ചെയ്തു. കൂടാതെ അന്തർദേശീയ മാസ്റ്റേഴ്സ് അത് ലറ്റിക്ക് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും മെഡൽ നേടുകയും ചെയ്ത മുഖ്യാതിഥിയായ ബാലൻ നമ്പ്യാരെയും സീനിയർ ചേമ്പർ ആദരിക്കുകയുണ്ടായി. സെക്രട്ടറി പി.കെ ദീപേഷ് സ്വാഗതവും ട്രഷറർ ഡോ. പി രതീഷ് നന്ദിയും പറഞ്ഞു

No comments