Breaking News

നീലേശ്വരം പെട്രോൾ പമ്പിലെ ഒന്നര ലക്ഷം കവർച്ച: കുപ്രസിദ്ധ മോഷ്ടാവ് കുരുവി സജു കസ്റ്റഡിയിൽ

നീലേശ്വരം രാജാ റോഡിലെ പെട്രോൾ പമ്പിൽ നിന്ന് ഒന്നരലക്ഷം രൂപ കവർന്ന കേസിലെ പ്രതി കുപ്രസിദ്ധ മോഷ്ടാവ് കുരുവി സജു എന്ന സജീവൻ പോലീസ് കസ്റ്റഡിയിൽ.
കാഞ്ഞങ്ങാട് ഡി വൈ എസ് പി, ബാബു പെരിങ്ങേത്തിന്റെ സ്‌ക്വാഡിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. വ്യാഴാഴ്ചരാത്രി ഏഴോടെ രാജാ റോഡിൽ നഗരസഭയുടെ താൽക്കാലിക ബസ് സ്റ്റാൻഡ് യാർഡിന് എതിർവശത്തെ വിഷ്ണു ഏജൻസീസിലാണ് കവർച്ച നടന്നത്.
 കുട മറയാക്കി നീല ഷർട്ടും കറുത്ത മുണ്ടും ധരിച്ചെത്തിയായിരുന്നു കവർച്ച. മേശ വലിപ്പിൽ നിന്ന് പണം കവരുന്നതിന്റെ ദൃശ്യം സമീപങ്ങളിലെ സി സി ടി വി ക്യാമറകളിൽ നിന്നു തിരിച്ചറിഞ്ഞതോടെ തന്നെ നീലേശ്വരം പോലീസ് ഫോട്ടോ ഫയലുകളിൽ പരിശോധിച്ച് കുരുവി സജുവാണെന്ന് ഇതെന്ന് തിരിച്ചറിഞ്ഞിരുന്നു. കാസർകോട് കടപ്പുറം സ്വദേശിനിക്ക് ഒപ്പം കാഞ്ഞങ്ങാട്ടെ വാടക വീട്ടിൽ താമസിച്ചാണ് കവർച്ച ആസൂത്രണം ചെയ്തതെന്നും പോലീസ് കണ്ടെത്തിയിട്ടുഅട്.
പമ്പ് അക്കൗണ്ടന്റ് പണം എണ്ണിത്തിട്ടപ്പെടുത്തി മേശവലിപ്പിൽ സൂക്ഷിച്ച ശേഷം ക്ഷേത്രത്തിലേക്ക് പോയ തക്കത്തിനായിരുന്നു മോഷണം. തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നതും സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് മോഷണം നടന്നതായി മനസിലാക്കുന്നതും. കുരുവി സജുവിനെതിരെ കോഴിക്കോട്, കണ്ണൂർ, കാസർകോട്, മംഗളൂരു എന്നിവിടങ്ങളിൽ സമാനമായ കേസുകൾ ഉണ്ടെന്ന് പോലീസ് പറയുന്നു.
............

No comments