Breaking News

യുവ ജാഗരൺ: ജില്ലയിൽ ആറ് നോഡൽ ഓഫീസർമാർ; പരിശീലനം പൂർത്തിയായി

നാഷനൽ സർവീസ് സ്‌കീം സംസ്ഥാന കാര്യാലയവും സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതിയായ യുവ ജാഗരണിന്റെ വിവിധ സെല്ലുകളുടെ നോഡൽ ഓഫീസർമാരായി ജില്ലയിൽ ആറ് പേരെ തിരഞ്ഞെടുത്തു.
തിരുവനന്തപുരത്ത് രണ്ട് ദിവസത്തെ പരിശീലനം പൂർത്തിയാക്കിയെത്തിയ ഇവർ ജില്ലയിലെ മറ്റെല്ലാ എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർക്കും പരിശീലനം നൽകും.  പടന്നക്കാട് നെഹ്റു ആർട്സ് ആൻ്റ് സയൻസ് കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസർ  ഡോ. കെ.വി. വിനീഷ് കുമാർ,  കാഞ്ഞങ്ങാട് സൗത്ത് വി.എച്ച് എസ് സ്കൂളിലെ പി. സമീർ സിദ്ദീഖി ഗവ. മോഡൽ റസിഡൻഷ്യൽ ഗേൾസ് എച്ച്. എസ് എസ് സ്കൂളിലെ 
സി.വി.ശ്രീജ  തൃക്കരിപ്പൂർ ഗവ. പോളി ടെക്നിക്ക് കോളേജിലെ കെ.പി. രാജൻ, മഞ്ചേശ്വരം കോളേജ് ഓഫ് അപ്ലെയ്ഡ് സയൻസിലെ (ഐ. എച്ച്.ആർ ഡി ) എസ്. ദേവിക  തൃക്കരിപ്പൂർ കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ അസിസ്റ്റൻ്റ് പ്രൊഫസർ ആദിൽ നാസർ എന്നിവരാണ് പരിശീലനം പൂർത്തിയാക്കിയത്.
 വിവിധ സ്കൂളുകളിൽ നിന്നും കലാലയങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാർക്കുള്ള ഏകദിന പരിശീലനം ആഗസ്റ്റ് ഒന്നാം തിയതി പടന്നക്കാട് നെഹ്റു ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ വച്ച് നടത്തുമെന്ന് സംസ്ഥാന എൻ എസ് എസ് ഓഫീസർ ഡോ. അൻസർ എസ് എൻ പറഞ്ഞു. യുവജാഗരൻ പദ്ധതിയുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് സ്കൂളുകളിലും കലാലയങ്ങളിലും എൻ എസ് എസ് സെല്ലുകളും റെഡ് റിബൺ ക്ലബ്ബുകളും ചേർന്ന് നടപ്പിലാക്കുന്നത്. റെഡ് റൺ ,ക്വിസ് മത്സരം ,ഡോർ ടു ഡോർ കാമ്പയിൻ ,ഐ ഇ സി വാൻ കാമ്പയിൻ ,നാടൻ കലകളിലൂടെയുള്ള ബോധവത്കരണം , ഫ്ളാഷ്മോബുകൾ എന്നിവ യുവജാഗരാൺ പദ്ധതിയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ നടക്കും.

No comments