തെരുവു വിളക്കുകൾ കത്തുന്നില്ല: നീലേശ്വരം നഗരസഭാ ഓഫീസിന് മുന്നിൽ പന്തം കത്തിച്ച് യുഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധജ്വാല
നീലേശ്വരം നഗരസഭയിലെ കൺചിമ്മിയ തെരുവ് വിളക്കുകൾ അറ്റകുറ്റപ്പണി നടത്തി കത്തിക്കാൻ നടപടിയെടുക്കാത്ത നഗരസഭാ അധികൃതർക്കെതിരെ നഗരസഭാ കവാടത്തിൽ പന്തം കൊളുത്തി യുഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധ ജ്വാല.
തെരുവ് നായകളുടെയും മഴക്കള്ളന്മാരുടെയും ശല്യം വർധിച്ച് വരുന്നതിനാൽ തെരുവ് വിളക്കുകൾ ഉടൻ പ്രവർത്തനക്ഷമമാക്കണമെന്ന് നഗരസഭാ അധികൃതരോട് നിരന്തരം ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ഇ. ഷജീർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ലീഡർ റഫീഖ് കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.വി.ശശികുമാർ, വിനു നിലാവ്, പി.കെ.ലത, എം. ഭരതൻ, അൻവർ സാദിഖ്, പി.ബിന്ദു, ഇ. അശ്വതി എന്നിവർ സംസാരിച്ചു.
No comments