Breaking News

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട് ഭവനത്തിൽ കർക്കടക വാവ് ആചരിച്ചു.

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട് ഭവനത്തിൽ കർക്കടക വാവ് ആചരിച്ചു.
പിതൃക്കൾക്ക് ബലിയർപ്പിച്ച ശേഷം നാനാഭാഗങ്ങളിൽ നിന്നെത്തിച്ചേർന്ന തറവാട് അംഗങ്ങളും ബന്ധുക്കളും വാവ് സദ്യയുണ്ടു. തറവാട് കാരണവർ പൈനി ബാലകൃഷ്ണൻ നായർ, കാരണവത്തി പൈനി കാർത്യായനി അമ്മ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. തറവാട് ട്രസ്റ്റ് രക്ഷാധികാരികളായ പി.കുഞ്ഞമ്പു നായർ, പി.ഭാനുമതി ടീച്ചർ, ട്രസ്റ്റ് ചെയർമാൻ കൊമ്പത്ത് പൈനി ജയരാജൻ നായർ, സെക്രട്ടറി വേണുഗോപാലൻ കൊമ്പത്ത് പൈനി, ട്രഷറർ പി.ടി.ഉത്തമൻ നായർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.

No comments