Breaking News

നീലേശ്വരം പള്ളിക്കര പീപ്പിൾസ് റീഡിങ് റൂം ആന്റ് ലൈബ്രറിയിൽ സ്ഥാപക പ്രസിഡന്റ് പി. അമ്പാടിയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു; സ്മാരക ഹാൾ നാമകരണവും നടത്തി

നീലേശ്വരം പള്ളിക്കര പീപ്പിൾസ് റീഡിങ് റൂം ആന്റ് ലൈബ്രറിയിൽ സ്ഥാപക പ്രസിഡന്റ് പി. അമ്പാടിയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. സ്മാരക ഹാൾ നാമകരണവും ഇതോടനുബന്ധിച്ച് നടന്നു. മുൻ എംപി, പി.കരുണാകരൻ ഇരു ചടങ്ങുകളും നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി.പ്രഭാകരൻ, നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, കൗൺസിലർമാരായ പി.കുഞ്ഞിരാമൻ, പി.സുഭാഷ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. പി.രമേശൻ അധ്യക്ഷത വഹിച്ചു. പി.പ്രമോദ്, ടി.കരുണാകരൻ, കെ.കൃഷ്ണൻ, പി.കുഞ്ഞിരാമൻ, ടി. മനോഹരൻ എന്നിവർ സംസാരിച്ചു. എ.വി. സജേഷ് സ്വാഗതവും സി.വി. അനീഷ് നന്ദിയും പറഞ്ഞു.

No comments