പടന്നക്കാട് സി കെ നായർ ആർട്സ് ആൻഡ് മാനേജ്‌മെന്റ് കോളേജിൽ മാഗസിൻ പ്രകാശനം ചെയ്തു
പടന്നക്കാട് സി കെ നായർ ആർട്സ് ആൻഡ് മാനേജ്‌മന്റ് കോളേജിലെ 2024-25 അദ്ധ്യയന വർഷത്തെ കോളേജ് മാഗസിൻ "ഇരുപത്തിനാല് ഇരുപത്തി അഞ്ച് " പ്രശസ്ത കവി സി.എം വിനയചന്ദ്രൻ പ്രകാശനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ .പുരുഷോത്തമൻ വി വി അധ്യക്ഷത വഹിച്ചു. നെഹ്‌റു മെമ്മോറിയൽ എഡ്യൂക്കേഷൻ സൊസൈറ്റി സെക്രട്ടറി കെ രാമനാഥൻ മുഖ്യാതിഥിയായി. സ്റ്റാഫ് എഡിറ്റർ അനിത എം വി ആമുഖ ഭാഷണം നടത്തി. കോളേജ് അഡ്മിനിസ്ട്രേറ്റർ ഡോ .എ സി കുഞ്ഞിക്കണ്ണൻ നായർ, പി ടി എ ഭാരവാഹികൾ, വകുപ്പ് മേധാവികൾ,യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു
No comments