Breaking News

അനന്തംപള്ള ക്ഷീരോൽ പാദക സഹകരണ സംഘം ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിലെ 28, 29 വാർഡുകൾ കേന്ദ്രീകരിച്ച്  അനന്തംപള്ള ക്ഷീരോൽപാദക സഹകരണ സംഘം പ്രവർത്തനം തുടങ്ങി. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൻ  കെ.വി സുജാത ടീച്ചറുടെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് എംഎൽ.എ  ഇ. ചന്ദ്രശേഖരൻ ഉൽഘാടനം നിർവ്വഹിച്ചു. കാസർഗോഡ് ഡെപ്യൂട്ടി ഡയറക്ടർ കെ. ഉഷാദേവി പദ്ധതി വിശദീകരണം നടത്തി. കെസിഎംഎംഎഫ്  ഡയറക്ടർ പി പി നാരായണൻ, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽ ടെക്ക് അബ്ദുള്ള എംആർസിപിയു  ഡയറക്ടർ കെ. സുധാകരൻ,  കാഞ്ഞങ്ങാട് നഗരസഭ 28-ാം വാർഡ് കൗൺസിലർ വി.വി.ശോഭ,  ക്ഷീര വികസന ഓഫീസർ പി.വി.മനോജ് കുമാർ, വിവിധ രാഷ്ടീയകക്ഷി പ്രതിനിധികളായ അഡ്വ. കെ.രാജ് മോഹൻ,  സി.കെ ബാബുരാജ്,  ബാലകൃഷ്ണൻ മാടായി,  ശബരീശൻ ഐങ്ങോത്ത്, ഷംസുദ്ദീൻ, രാജീവൻ ടി വി, ഷാനിദ് പി എൻ, എം. വി. സുകുമാരൻ, മിൽ ജില്ല ഹെഡ് പി ആൻ്റ് ഐ ഷാജി വി. കാഞ്ഞങ്ങാട് വെറ്റനറി സർജൻ ഡോക്ടർ സജീവ്, മിൽമ സൂപ്പർവൈസർ ശ്രീരാജ് പി. എന്നിവർ ആശംസകൾ നേർന്നു. സംഘം പ്രസിഡന്റ് സി.രവീന്ദ്രൻ സ്വാഗതവും സംഘം സെക്രട്ടറി ഒ.ജിതിഷ നന്ദിയും പറഞ്ഞു.

No comments