ജില്ലാ വടംവലി മൽസരം: 3 ന് കുണ്ടംകുഴിയിൽ
കാസർകോട് ജില്ല വടംവലി അസോസിയേഷൻ
കുണ്ടകുഴി ഗവ.ഹയർസെക്കൻഡറി സ്കൂളിന്റെ സഹകരണത്തോടെ
സംഘടിപ്പിക്കുന്ന
ജില്ലാ വടംവലി ചാമ്പ്യൻഷിപ്പ് ആഗസ്ത് 3 ന് രാവിലെ എട്ട് മണി മുതൽ കുണ്ടകുഴി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. അണ്ടർ 13, 15 ആൺ-പെൺ കുട്ടികൾക്കും സബ്ബ് ജൂനിയർ - 17-19
ആൺ-പെൺ - മിക്സഡ് വിഭാഗത്തിലും സിനീയർ പുരുഷ- പെൺ -മിക്സഡ് വിഭാഗത്തിലുമാണ്
മത്സരം നടക്കുക.
2007 ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്ക്
വിവിധ കാറ്റഗറിയിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാം. സിനീയർ വിഭാഗത്തിന് പ്രായപരിധിയില്ല.
ഡിഎംഎസ് ബൂട്ട് നിർബന്ധമാണ്.
സംസ്ഥാന മത്സരത്തിനുള്ള
ജില്ലാ ടീമിനെ ചാമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുക്കും.
No comments