കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെ കൂട്ടിരിപ്പുകാർക്ക് ഇനി അധ്യാപകരുടെ അക്ഷര സാന്ത്വനം
പൊതു ഇടങ്ങളിൽ വായന പരിപോഷിപ്പിക്കുന്നതിൻ്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ അക്ഷര സാന്ത്വനം. ഹോസ്ദുർഗ് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രോഗികളുടെ കൂട്ടിരിപ്പുകാർക്ക് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് -അക്ഷരസ്വാന്തനം - വായനാമൂല പ്രവർത്തനം ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി നടന്ന വിദ്യാരംഗം കലാസാഹിത്യയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് ജില്ലാ ആശുപത്രിയിൽ നിത്യേന എത്തുന്ന നൂറുകണക്കിന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രയോജനപ്പെടുത്തുന്ന രീതിയിൽ പുസ്തക കോർണർ ഒരുക്കണമെന്ന ആശയം ഉടലെടുത്തത്. തുടക്കത്തിൽ ഇരുന്നൂറ്റമ്പതോളം പുസ്തകങ്ങൾ വായനയ്ക്കായ് ഒരുക്കിയിട്ടുണ്ട്. കൂടാതെ ആനുകാലികങ്ങളും. ഹൊസ്ദുർഗ് ഉപജില്ലയിലെ എച്ച് എം ഫോറത്തിൻ്റെ നേതൃത്വത്തിലാണ് അധ്യാപകരിൽ നിന്നും പുസ്തകങ്ങൾ ശേഖരിച്ചത്. ഹോസ്ദുർഗ് ബിആർസി യിലെ കലാവിഭാഗം അധ്യാപകരാണ് വായനാമൂലയെ
കലാപരമായി അണിയിച്ചൊരുക്കിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ വെച്ച് എച്ച് എം ഫോറം കൺവീനർ കെ.വി രാജീവൻ ആശുപത്രി സൂപ്രണ്ട് ഡോ. എം.പി ജീജക്ക് പുസ്തകങ്ങൾ കൈമാറി.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.സുരേന്ദ്രൻ അധ്യക്ഷനായി.
വിദ്യാരംഗം ഉപജില്ലാ കോഡിനേറ്റർ ഡോ.പി.കെ.ദീപക് സ്വാഗതവും ഹയർ സെക്കൻ്ററി കോഡിനേറ്റർ പി.മോഹനൻ നന്ദിയും പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ
കെ.ശകുന്തള,
ബി പി സി സനൽകുമാർ വെള്ളുവ,
ജില്ലാശുപത്രിയിലെ സെക്രട്ടറി കെ.രാജൻ, പി ആർ ഒ റിൻസ് മാണി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പുസ്തകങ്ങൾക്ക് സൂക്ഷിപ്പുകാരില്ല. ആവശ്യക്കാർക്ക് പുസ്തകങ്ങൾ ഏതു സമയത്തും എടുത്ത് വായിക്കാവുന്ന വിധത്തിലാണ്
വായനാമൂല ഒരുക്കിയിരിക്കുന്നത്.പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ
ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ കലാ സാഹിത്യ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള സംഘടനയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി.
No comments