Breaking News

മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്കൂൾ ഇക്കോ ക്ലബ് ലോക പ്രകൃതിസംരക്ഷണ ദിനമാചരിച്ചു

ഭൂമി നേരിടുന്ന ഭീതിദമായ വിഷയങ്ങൾ കുരുന്നുകളെ ബോധ്യപ്പെടുത്തിയും പ്രകൃതിസംരക്ഷണത്തിൻ്റെ പുതിയ പാഠങ്ങൾ പകർന്നു നൽകിയും ലോക പ്രകൃതിസംരക്ഷണ ദിനാചരണം. മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്കൂളിനടുത്ത കടലോരത്ത് ഇക്കോ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്.പ്രകൃതിയെ സംരക്ഷിക്കാനുതകുന്ന ചെറുതെങ്കിലും ഏറെ മൂല്യമുള്ള നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്ന പ്രതിജ്ഞയെടുത്തു കൊണ്ടായിരുന്നു ദിനാചരണം.
    പരിസ്ഥിതി പ്രവർത്തകൻ പി വേണുഗോപാലൻ ക്ലാസെടുത്തു. ഇക്കോ ക്ലബ്ബ് കോഡിനേറ്റർ കെ ശ്രീജ അധ്യക്ഷയായി. കെ കെ ജ്യോതിലക്ഷ്മി, പി കെ പ്രസന്ന എന്നിവർ സംസാരിച്ചു.

No comments